05:01pm 30 September 2026
NEWS
വൈദ്യുതി അപകടങ്ങൾ: കെ.എസ്.ഇ.ബിയോട് ഇൻഷ്വറൻസ് ഏർപ്പെടുത്തണമെന്ന് റഗുലേറ്ററി കമ്മിഷൻ
30/09/2026  08:16 AM IST
നിയമകാര്യ ലേഖകൻ
വൈദ്യുതി അപകടങ്ങൾ: കെ.എസ്.ഇ.ബിയോട് ഇൻഷ്വറൻസ് ഏർപ്പെടുത്തണമെന്ന് റഗുലേറ്ററി കമ്മിഷൻ

തിരുവനന്തപുരം:​വൈദ്യുതി അപകടങ്ങളിൽപ്പെടുന്ന ജീവനക്കാർക്കും പൊതുജനങ്ങൾക്കും കരാർ തൊഴിലാളികൾക്കും ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ കെ.എസ്.ഇ.ബിയോട് വിശദീകരണം തേടി. മോട്ടോർ വാഹന ഇൻഷ്വറൻസ് മാതൃകയിൽ വൈദ്യുത അപകടങ്ങളിലും ഇൻഷ്വറൻസ് നടപ്പാക്കേണ്ടതാണെന്ന് കമ്മിഷൻ വ്യക്തമാക്കി.
​ വൈദ്യുത അപകടങ്ങളിൽപ്പെടുന്ന പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഇൻഷ്വറൻസ് പരിരക്ഷ നൽകേണ്ടതല്ലേ?
​ കരാർ തൊഴിലാളികൾക്ക് ഇൻഷ്വറൻസ് നിർബന്ധമാണെങ്കിലും കരാറുകാർ അത് പാലിക്കുന്നില്ലെന്ന് തെളിവെടുപ്പിൽ പരാതി ഉയർന്നു.
 സബ് സ്റ്റേഷനുകൾ അടക്കമുള്ള നിർമ്മിതികൾക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും വിശദാംശങ്ങൾ അറിയിക്കാമെന്നും കെ.എസ്.ഇ.ബി പ്രതിനിധികൾ വ്യക്തമാക്കി.
​ അടുത്ത ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പെറ്റീഷൻ നൽകാനുള്ള തീയതി നവംബർ 30-ൽ നിന്ന് ഡിസംബർ 31 വരെ നീട്ടിനൽകണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടെങ്കിലും, കമ്മിഷൻ ഇത് കർശനമായ സമയപരിധിക്കുള്ളിൽ നൽകണമെന്ന് നിർദ്ദേശിച്ചു.
 വൈദ്യുതി നിരക്ക് പരിഷ്കരണവുമായി ബന്ധപ്പെട്ട മൾട്ടി ഇയർ താരിഫ് ചട്ടത്തിന്റെ കരട് സംബന്ധിച്ച ഓൺലൈൻ തെളിവെടുപ്പിലാണ് ഈ നിർണായക വിഷയങ്ങൾ ചർച്ചയായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img